കണ്ണൂർ: കേരളത്തിലെ ഐസിഎസ്ഇ, ഐഎസ്സി സ്കൂളുകളുടെ ഈ വർഷത്തെ സംസ്ഥാന കലോത്സവം ’രംഗോത്സവ് 2017’കണ്ണൂരിൽ നടക്കും. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ സെപ്റ്റംബർ 14, 15 തീയതികളിലായാണു കലോത്സവം. അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് കേരള റീജന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 34-ാമത് കലോത്സവമാണിത്. ഇരുന്നൂറിലധികം സ്കൂളുകളിൽനിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കും.
ഐസിഎസ്ഇ വിഭാഗത്തിൽ 14 ഇനങ്ങളിലും ഐഎസ്സി വിഭാഗത്തിൽ 11 ഇനങ്ങളിലുമാണു മത്സരങ്ങൾ. കലോത്സവത്തിന്റെ വിജയത്തിനായി കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു.
ശ്രീപുരം സ്കൂൾ മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് ചെയർമാനും പ്രിൻസിപ്പൽ പ്രഫ. സി.ടി. ടൈറ്റസ് വൈസ് ചെയർമാനും വൈസ് പ്രിൻസിപ്പൽ ഫാ. ബിനു ചെറുകര, പിടിഎ പ്രസിഡന്റ് സി.കെ. കുര്യാച്ചൻ എന്നിവർ ജനറൽ കൺവീനർമാരുമാണ്. വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ആർ. അനിൽകുമാർ, എ.വി. ജിതേഷ്, ബി.പി റൗഫ്, ജോസ് പുതുക്കുളം, പി.ടി. ജെയിംസൺ, എം.സി. രാജു, ഷർമിള ജോർജ്, കെ. രാഗേഷ്കുമാർ, മിനി സജി, എം.സി. അഖിലേഷ് കുമാർ, ടി.രമ്യ, പി. നജുമുന്നീസ, ധന്യ പീറ്റർ, ആർ.പി. കലാവതി എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.