തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവർക്കുമെതിരേയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഈ മാസം മൂന്നു മുതൽ 16 വരെ 2,161 പേർ അറസ്റ്റിലായി.
തിരുവനന്തപുരം റേഞ്ച്-561, കൊച്ചി റേഞ്ച്-977, തൃശൂർ റേഞ്ച്- 387, കണ്ണൂർ റേഞ്ച്- 236 പേരാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം സിറ്റി -254, തിരുവനന്തപുരം റൂറൽ -55, കൊല്ലം സിറ്റി -209, കൊല്ലം റൂറൽ -34, പത്തനംതിട്ട -09, ആലപ്പുഴ -172, കോട്ടയം -141, ഇടുക്കി -100, കൊച്ചി സിറ്റി -364, എറണാകുളം റൂറൽ -200, തൃശൂർ സിറ്റി- 120, തൃശൂർ റൂറൽ -112, പാലക്കാട് -94, മലപ്പുറം -61, കോഴിക്കോട് സിറ്റി- 39, കോഴിക്കോട് റൂറൽ -38, കണ്ണൂർ -47, വയനാട് -31, കാസർഗോഡ് -81. ഇതിന്റെ ഭാഗമായി 2089 കേസുകൾ രജിസ്റ്റർ ചെയ്തു.കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമ പ്രകാരം 38 പേർ അറസ്റ്റിലായി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 30 പേർ അറസ്റ്റിലായി.
അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണൽ ഖനനം, എക്സ്പ്ലോസീവ്സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 1710 പേരും അറസ്റ്റിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.