കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ​​​ന്നി​​​ധാ​​​ന​​​ത്തും പ​​​ന്പ​​​യി​​​ലും വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി അ​​​ന്ന​​​ദാ​​​നം ന​​​ട​​​ത്താ​​​ൻ അ​​​ഖി​​​ല ഭാ​​​ര​​​ത അ​​​യ്യ​​​പ്പ​​സേ​​​വാ​​സം​​​ഘ​​​ത്തി​​​നു ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി. 2015-2016 വ​​​രെ അ​​​യ്യ​​​പ്പ സേ​​​വാ സം​​​ഘം ന​​​ട​​​ത്തി വ​​​ന്ന അ​​​ന്ന​​​ദാ​​​ന​​​ത്തെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.

ഇ​​​തി​​​നെ​​​തി​​രേ അ​​​യ്യ​​​പ്പ സേ​​​വാ​​സം​​​ഘം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ദേ​​​വ​​​സ്വം ബെ​​​ഞ്ച് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. അ​​​ന്ന​​​ദാ​​​ന​​​ത്തി​​​നു ഭ​​​ക്ത​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രി​​​ൽ​​നി​​​ന്നു പ​​​ണ​​​മോ സ​​​ഹാ​​​യ​​​മോ ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു​​​റ​​​പ്പാ​​​ക്കാ​​​ൻ അ​​​ന്ന​​​ദാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷ​​​ണം ഉ​​​ണ്ടാ​​​ക​​​ണം. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളും അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.