ശ​ബ​രി​മ​ല: ദേ​​വ​​സ്വം നി​​യ​​മ​​ന​​ങ്ങ​​ളി​​ല്‍ സം​​വ​​ര​​ണം ല​​ഭി​​ച്ചി​​രു​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കു കൂ​​ടു​​ത​​ല്‍ സം​​വ​​ര​​ണാ​​നു​​കൂ​​ല്യം ന​​ല്‍​കി കൊ​​ണ്ടാ​​ണ് മു​​ന്നോ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ല്‍​ക്കു​​ന്ന​​വ​​ര്‍​ക്ക് 10 ശ​​ത​​മാ​​നം സം​​വ​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്താ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​യ​​തെ​​ന്ന് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍ പ​​റ​​ഞ്ഞു.

ഈ​​ഴ​​വ സ​​മു​​ദാ​​യ​​ത്തി​​ന് 14 ശ​​ത​​മാ​​നം സം​​വ​​ര​​ണ​​മാ​​ണ് ല​​ഭി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത്. ഇ​​ത് 17 ശ​​ത​​മാ​​ന​​മാ​​യി വ​​ര്‍​ധി​​പ്പി​​ച്ചു. പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ന് ല​​ഭി​​ച്ചി​​രു​​ന്ന 10 ശ​​ത​​മാ​​നം സം​​വ​​ര​​ണം 12 ശ​​ത​​മാ​​ന​​മാ​​ക്കി വ​​ര്‍​ധി​​പ്പി​​ച്ചു. ഈ​​ഴ​​വ സ​​മു​​ദാ​​യം ഒ​​ഴി​​കെ​​യു​​ള്ള ഹി​​ന്ദു ഒ​​ബി​​സി വി​​ഭാ​​ഗ​​ത്തി​​ന് കേ​​വ​​ലം മൂ​​ന്നു ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു സം​​വ​​ര​​ണം. ഇ​​ത് ആ​​റു​​ശ​​ത​​മാ​​ന​​മാ​​ക്കി വ​​ര്‍​ധി​​പ്പി​​ച്ച​​തും മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി.