ചെ​​​ന്പേ​​​രി: മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ (എ​​​ൻ​​​എം​​​ഇ​​​ഐ​​​സി​​​ടി) നാ​​​ഷ​​​ണ​​​ൽ മി​​​ഷ​​​ൻ ഓ​​​ൺ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ത്രൂ ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഐ​​​ഐ​​​ടി ബോം​​​ബെ​​​യു​​​ടെ റി​​​മോ​​​ട്ട് സെ​​​ന്‍റ​​​റാ​​​യി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​നെ അം​​​ഗീ​​​ക​​​രി​​​ച്ചു.

ഉ​​​ന്ന​​​ത സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​ത്താ​​നാ​​​യി അ​​​ധ്യാ​​​പ​​​ക​​​രെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ​​​ക്കും ഫാ​​​ക്ക​​​ൽ​​​ട്ടി ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കും ഇ​​​നി വി​​​മ​​​ൽ​​​ജ്യോ​​​തി വേ​​​ദി​​​യാ​​​കും. മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഇ​​​വി​​​ടെ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. തൃ​​​ശൂ​​​രി​​​നു വ​​​ട​​​ക്കു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക അം​​​ഗീ​​​കൃ​​​ത സെ​​​ന്‍റ​​​റാ​​​ണ് വി​​​മ​​​ൽ​​​ജ്യോ​​​തി.