പ്രഫഷണൽ സംരംഭകർക്കായി ഏകദിന ശില്പശാല
Tuesday, April 24, 2018 1:23 AM IST
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ പ്രഫഷണൽ സംരംഭകർക്കായി ഏകദിന ശില്ശാല സംഘടിപ്പിക്കുന്നു. ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം 24ന് രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും.
വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷനും തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യാതിഥിയുമാകും. കോർപറേഷൻ ചെയർമാൻ സംഗീത് ചക്രപാണി, മാനേജിംഗ് ഡയറക്ടർ കെ.ടി. ബാലഭാസ്കരൻ, ജനറൽ മാനേജർ (പ്രോജക്ട്സ്) ആനക്കൈ ബാലകൃഷ്ണൻ, എസ്.എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.