കേസിന് ഹാജരായില്ല:2000 രൂപ പിഴ ചുമത്തി
Friday, June 15, 2018 12:14 AM IST
തിരുവനന്തപുരം: വെച്ചൂചിറ ഗ്രാമപഞ്ചായത്ത് (വാർഡ് 7) അംഗം ജോർജ് ഇളംപ്ലാക്കാടിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയും എൻസിപി പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ മാത്യു ജോർജ് വിചാരണയ്ക്ക് ഹാജരാകാത്തതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 2000 രൂപ പിഴ ചുമത്തി.
കഴിഞ്ഞ മാർച്ച് 20ന് ഹാജരാകാൻ മാത്യൂ ജോർജിന് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം ഹാജരാകാത്തതിനാൽ കേസ് ഏപ്രിൽ 24 ലേക്ക് മാറ്റി. എന്നാൽ ആ ദിവസവും മാത്യൂ ജോർജ് ഹാജരാകാത്ത സാഹചര്യത്തിൽ കാരണം ബോധിപ്പിക്കുന്നതിന് മേയ് 16ന് ഹാജരാകണം.