സ്റ്റൈപ്പെൻഡ് നിഷേധത്തിന് എതിരേ ഹർജി
Tuesday, June 19, 2018 1:34 AM IST
കൊച്ചി: സ്വാശ്രയ ദന്തൽ കോളജുകളിലെ എംഡിഎസ് വിദ്യാർഥികൾക്ക് സ്റ്റൈപ്പെൻഡ് നിഷേധിക്കുന്നതിനെതിരേ ഡോ. ആർ. വൈശാഖ് ഉൾപ്പെടെ 143 പിജി വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹർജി നൽകി. എംഡിഎസ് വിദ്യാർഥികൾക്ക് സ്റ്റൈപ്പെൻഡ് നൽകണമെന്ന ദന്തൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദേശം സ്വാശ്രയ കോളജുകൾ പാലിക്കുന്നില്ലെന്നും എംഡിഎസിനു ഫീസ് നിശ്ചയിച്ചതിൽ അപാകത ഉണ്ടെന്നും ഹർജികളിൽ ആരോപിക്കുന്നു. 8.5 ലക്ഷം രൂപയാണു ഫീസ്. കേരളത്തിനു പുറത്ത് ഫീസ് കുറവാണ്.
എംഡിഎസ് വിദ്യാർഥികൾ ദിവസവും പത്ത് മണിക്കൂർ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ മൂന്നു സർക്കാർ ദന്തൽ കോളജുകളിൽ മാത്രമാണ് സ്റ്റൈപ്പെൻഡ് നൽകുന്നത്. ഇതിനെതിരേ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറാവുന്നില്ലെന്നും ഹർജിയിൽ പറയുന്നു.