കോട്ടയം: രാജ്യത്തെ മികച്ച സർക്കാർ സർവകലാശാലകളെ കണ്ടെത്താൻ ഇന്ത്യാ ടുഡേ - എംഡിആർഎ നടത്തിയ റാങ്കിംഗിൽ എംജി സർവകലാശാലയ്ക്ക് 11-ാം റാങ്ക് ലഭിച്ചതായി വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. മികച്ച ആദ്യ 20 സർവകലാശാലകളിൽ കേരളത്തിൽനിന്ന് എംജി സർവകലാശാലയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
മതിപ്പ്, ഭരണനിർവഹണം, അക്കാദമിക് ഗവേഷണ മികവ്, അടിസ്ഥാന സൗകര്യങ്ങൾ, പേഴ്സണാലിറ്റി ലീഡർഷിപ്പ് ഡെവലപ്മെന്റ്, കരിയർ പ്ലെയ്സ്മെന്റ് എന്നിവയിലെ മികവാണ് വിലയിരുത്തിയത്. ഒന്നാം സ്ഥാനം ഡൽഹി ജെഎൻയുവിനാണ്. രാജ്യത്തെ മികച്ച 10 സർവകലാശാലകളിൽ ഒന്നായി എംജി സർവകലാശാലയെ മാറ്റിയെടുക്കാനാണ് ശ്രമമെന്ന് വൈസ് ചാൻസലർ പറഞ്ഞു. 2000ൽ 1423.3 സ്കോർ നേടിയാണ് എംജി സർവകലാശാല ഈ നേട്ടം കൈവരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.