2024ലെ ​കേ​ര​ള പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ച്ചു
Wednesday, May 15, 2024 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​നു സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​യ 2024ലെ ​​​കേ​​​ര​​​ള പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള ജ്യോ​​​തി, കേ​​​ര​​​ള പ്ര​​​ഭ, കേ​​​ര​​​ള ശ്രീ ​​​എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണു പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.

2024ലെ ​​​കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട ഈ ​​​വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് 2024 ജൂ​​​ലൈ 31 വ​​​രെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. https:// keralapuraskaram.kerala.gov.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണു നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യ​​​ല്ലാ​​​തെ നേ​​​രി​​​ട്ടു ല​​​ഭി​​​ക്കു​​​ന്ന നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

കേ​​​ര​​​ള പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഓ​​​ൺ​​​ലൈ​​​നാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മ്പോ​​​ൾ പാ​​​ലി​​​ക്കേ​​​ണ്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് 0471 2518531, 2518223 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലും സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്ക് ഐ​​​ടി മി​​​ഷ​​​ന്‍റെ 0471 2525444 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.