തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും സംബന്ധിച്ച് ഉത്തരവിറങ്ങി.
ആർഎംഎസ്എ അഡീഷണൽ പ്രോജക്ട് ഡയറക്ടറായി ആർ.എസ്. ഷിബുവിനെ നിയമിച്ചു.പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി സി.എ. സന്തോഷിനെയും കണ്ണൂർ ഡിഡിഇ ആയി ടി.പി നിർമലാ ദേവിയെയും നിയമിച്ചു.
വിദ്യാഭ്യാസ ജില്ലാ ഉപ ഡയറക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചവരെ പേരിനോടൊപ്പമുള്ള സ്ഥലങ്ങളിൽ നിയമിച്ചു. ധന്യ ആർ. കുമാർ-ആലപ്പുഴ, പി. കൃഷ്ണൻ -മലപ്പുറം, എസ്. പവിഴമ്മ-ഡയറക്ടറേറ്റ്, കെ.എസ്. കുസുമം-എറണാകുളം, സി. കമലാദേവി-ആർഎംഎസ്എ, തിരുവനന്തപുരം, സി.തങ്കച്ചൻ -തിരുവനന്തപുരം , എ.കെ. അപ്പുക്കുട്ടൻ- ഡയറക്ടറേറ്റ് ക്യുഐപി, പി.എ ശാന്തമ്മ- തിരുവല്ല, സി. ഷൈല കുമാരി-കോട്ടയം.
ഒൻപതുപേരെ ഡിഇഒമാരായി സ്ഥാനക്കയറ്റം നല്കി നിയമിച്ചു ഇ പത്മകുമാരി- തിരുവല്ല, കെ.ആഷിഷ് കാഞ്ഞിരപ്പള്ളി, കെ.സി. അബ്ദുൾ ഹമീദ്- കട്ടപ്പന, വി.ജീജ- ഇടുക്കി ആർഎംഎസ്എ, അജിതകൃഷ്ണ- ഒറ്റപ്പാലം, കെ.സുഗതകുമാരി- തൃശൂർ ആർഎംഎസ്എ, എൻ. മുരളി- താമരശേരി, പി.ആർ. അബ്ദുൾ നസീർ- നെയ്യാറ്റിൻകര, എം.രാജൻ-പാലക്കാട് എസ്എസ്എ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.