ചങ്ങനാശേരി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ മഹാപ്രളയദുരന്തത്തിൽ നിന്നു കരകയറുന്ന കുട്ടനാടൻ ജനതയ്ക്കൊപ്പം ക്യതജ്ഞത അർപ്പിക്കുന്നതിനും കുട്ടനാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനുമായി ചങ്ങനാശേരി അതിരൂപത ഒരുക്കുന്ന മഹാസംഗമം വെള്ളിയാഴ്ച നടക്കും.
ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെയാണു സംഗമം. രാവിലെ 9.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. പാലാ രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ റവ. ഡോ. ജസ്റ്റിൻ പഴേപറന്പിൽ, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, റവ. ഡോ. മാണി പുതിയിടം എന്നിവരും ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, ഫാ. മാത്യു ചൂരവടി എന്നിവരും സഹകാർമികരാകും. അതിരൂപതയിലെ മുഴുവൻ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയിൽ പ്രകൃതി ദുരന്തത്തിൽ മരണമടഞ്ഞവർക്കായുള്ള അനുസ്മരണപ്രാർഥനയും നടക്കും.
തുടർന്നു കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസന ശില്പശാല ജോസ് കെ. മാണി എം പി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ പ്രസംഗിക്കും.
പ്രളയാനന്തര കുട്ടനാട് വികസന കാഴ്ചപ്പാടുകൾ എന്ന വിഷയം ഡോ. കെ. ജി. പദ്മകുമാർ അവതരിപ്പിക്കും. ഫാ. സെബാസ്റ്റ്യൻ പുന്നശേരി, ജിമ്മി ഫിലിപ്പ് എന്നിവർ പ്രതികരണങ്ങൾ നടത്തും.
മോഡറേറ്റർ റവ. ഡോ. ജോസ് നിലവന്തറ, ഫാ. കുര്യൻ പുത്തൻപുര, സിസ്റ്റർ ഡോ. മേഴ്സി നെടുന്പുറം, ഡോ. ആൻണി മാത്യൂസ് തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
ശർമിള മേരി ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, കൊടുക്കുന്നിൽ സുരേഷ് എം. പി, എംഎൽഎമാരായ സി.എഫ് തോമസ്, സുരേഷ് കുറുപ്പ്, എന്നിവരും ഫാ. ജോസഫ് കളരിക്കൽ, ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ജോർജ് മാന്തുരുത്തിൽ, സിസ്റ്റർ ഡോ. സുമാ റോസ് തുടങ്ങിയവരും പ്രസംഗിക്കും.
കുട്ടനാടിനു വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശ പ്രഖ്യാപനം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായ നിധി സമർപ്പണം, കുട്ടനാടിന്റെ നവസ്യഷ്ടിക്ക് അതിരൂപതയുടെ ശിപാർശകൾ കൈമാറൽ, സന്നദ്ധ പ്രവർത്തകരെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
അതിരൂപതയിലെ മുഴുവൻ വൈദികരും, സന്യാസസഭകളിലെ സുപ്പീരിയർ ജനറൽമാരും, പ്രൊവിൻഷ്യൽമാരും, അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് അംഗങ്ങളും, കൈക്കാരന്മാരുടെ പ്രതിനിധികളും, ദുരിതാശ്വാസ ക്യാന്പുകൾ സംഘടിപ്പിച്ചവരുടെയും രക്ഷാ-ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെയും പ്രതിനിധികളും, സംഘടനാ ഭാരവാഹികളും, പാസ്റ്ററൽ കൗണ്‍സിൽ ഫൊറോനാ കൗണ്‍സിൽ അംഗങ്ങളും, മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് പരിപാടികളിൽ പങ്കെടുക്കുന്നത്.
വികാരി ജനറാൾ റവ. ഡോ. ഫിലിപ്പ്സ് വടക്കേക്കളം, പിആർഒ ജോജി ചിറയിൽ, റവ. ഡോ. വർഗീസ് താനമാവുങ്കൽ, ഫാ. ആന്റണി തലച്ചല്ലൂർ, ഫാ. സോണി മുണ്ടുനടയ്ക്കൽ, കെ. എസ്. ആന്റണി തുടങ്ങിയവർ പരിപാടികൾക്കു നേത്യത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.