ഹിന്ദുമഹാസഭ നേതാക്കളെ ജയിലിൽ അടയ്ക്കണം: ബെന്നി ബഹനാൻ
Friday, February 1, 2019 12:51 AM IST
കൊച്ചി: മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിവധം ആഘോഷിച്ച മതഭ്രാന്തന്മാരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണമെന്നു യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ.
മഹാത്മജിയുടെ രക്തസാക്ഷിത്വദിനം അഹിംസാദിനമായി ലോകമെന്പാടും ആചരിച്ചപ്പോൾ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ചിത്രത്തിനുനേരേ ഹിന്ദുമഹാസഭ നേതാക്കൾ വെടിയുതിർക്കുകയായിരുന്നു. മഹാത്മാവിനെ അപകീർത്തിപ്പെടുത്തി തെരുവിൽ അഴിഞ്ഞാടാൻ വർഗീയവാദികൾക്ക് അവസരമൊരുക്കുന്ന മോദി സർക്കാർ രാജ്യത്തിനുതന്നെ അപമാനമാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.