മിനി ബസ് ഇടിച്ച് ലോട്ടറി വില്പ്പനക്കാരന് മരിച്ചു
Monday, February 18, 2019 1:44 AM IST
പൂച്ചാക്കല്‍: ദേശീയ പാതയില്‍ ചന്തിരൂരിന് സമീപം മിനി ബസ് ഇടിച്ച് ലോട്ടറി വില്പ്പനക്കാരന് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 13ാം വാര്‍ഡില്‍ ഇല്ലത്ത് പവിത്രന്(85) ആണ് മരിച്ചത്. റോഡിലൂടെ നടന്ന് പോകുമ്പോള്‍ ഇന്നലെ രാവിലെ 9.30 നാണ് അപകടം. ഭാര്യ:പരേതയായ കൊച്ചുപാറു. മക്കള്‍: കാര്ത്തികേയന്, രത്നമ്മ, വല്‍സല, പരേതനായ രവി. മരുമക്കള്‍: രമ, രേവമ്മ, മോഹന്‍ദാസ്, ശശി.