ഗാന്ധി വധം: ആർഎസ്എസിനെതിരേ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി
ഗാന്ധി വധം: ആർഎസ്എസിനെതിരേ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി
Thursday, August 25, 2016 4:10 AM IST
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസാണെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ആർഎസ്എസിനെതിരേ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷയത്തിൽ ആർഎസ്എസിനെതിരേ നിലപാട് മയപ്പെടുത്തി രാഹുൽ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചതിന്റെ പിറ്റേന്നാണ് പുതിയ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്. മഹാത്മ ഗാന്ധിയെ വധിച്ചതുമായി ബന്ധപ്പെട്ട് ആർഎസ്എസ് എന്ന സംഘടനയ്ക്കെതിരേ താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നാണ് അദ്ദേഹം ബുധനാഴ്ച സുപ്രീം കോടതിയിൽ പറഞ്ഞത്. ഒരു സംഘടന എന്ന പേരിൽ ആർഎസ്എസിനെതിരേ താൻ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും എന്നാൽ മഹാത്മ ഗാന്ധിയുടെ വധത്തിനു പിന്നിൽ ആർഎസ്എസ് അനുകൂലികളായ ആളുകളുണ്ടെന്നാണ് വിമർശനം ഉന്നയിച്ചതെന്നുമായിരുന്നു രാഹുലിന്റെ സുപ്രീം കോടതിയിലെ നിലപാട്. ഇതു തള്ളുന്ന രീതിയിലാണ് പുതിയ ട്വീറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.