ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു
Tuesday, August 22, 2017 12:29 PM IST
ശ്രീനഗർ: വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിൽ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസൈന്യം ഒരു ഭീകരനെ വധിച്ചു.
ഹോങ്കിനോട്ടെ മേഖലയിലെ ഹപ്ഹ്രുദ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാസൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.