മെക്സിക്കോയിൽ പത്രാധിപരെ വെടിവച്ചുകൊന്നു
മെക്സിക്കോയിൽ പത്രാധിപരെ വെടിവച്ചുകൊന്നു
Tuesday, May 16, 2017 11:23 AM IST
മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വാ​​​യ മെ​​​ക്സി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഹാ​​​വി​​​യ​​​ർ വാ​​​ൾ​​​ഡെ​​​സി​​​നെ അ​​​ക്ര​​​മി വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു സം​​​ഘ​​​ങ്ങ​​​ളു​​​ടെ വി​​​ഹാ​​​ര​​​ഭൂ​​​മി​​​യാ​​​യ സി​​​ന​​​ലോ​​​വ എ​​​ന്ന പ​​​ടി​​​ഞ്ഞാ​​​റ​​​ൻ സം​​​സ്ഥാ​​​ന​​​ത്താ​​​ണു സം​​​ഭ​​​വം. റി​​​യോ​​​ഡോ​​​ച്ചെ എ​​​ന്ന വാ​​​രി​​​ക​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും പ​​​ത്രാ​​​ധി​​​പ​​​രു​​​മാ​​​യി​​​രു​​​ന്നു വാ​​​ൾ​​​ഡെ​​​സ്.

സം​​​സ്ഥാ​​​ന ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കു​​​ലി​​​യാ​​​കാ​​​നി​​​ൽ വാ​​​ൾ​​​ഡെ​​​സ് കാ​​​റോ​​​ടി​​​ച്ചു​​​പോ​​​കു​​​ന്പോ​​​ൾ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി കാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ക്കി വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. ഘാ​​​ത​​​ക​​​ൻ ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്നു.

ഈ ​​​വ​​​ർ​​​ഷം ഇ​​​തി​​​ന​​​കം മെ​​​ക്സി​​​ക്കോ​​​യി​​​ൽ ആ​​​റു​​​ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​ക​​​ളെ​​​പ്പ​​​റ്റി​​​യും ക്രി​​​മി​​​ന​​​ൽ സം​​​ഘ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ചെ​​​യ്തി​​​രു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​വ​​​രി​​​ലേ​​​റെ​​​യും. വാ​​​ൾ​​​ഡെ​​​സും മാ​​​ഫി​​​യ​​​ക​​​ൾ​​​ക്കെ​​​തി​​​രേ തൂ​​​ലി​​​ക ച​​​ലി​​​പ്പി​​​ച്ച​​​യാ​​​ളാ​​​ണ്. എ​​​എ​​​ഫ്പി എ​​​ന്ന വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ലേ​​​ഖ​​​കനാ​​​യും അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

മെക്സിക്കോ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് അ​​​പാ​​​യ​​​നാ​​​ട്

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഏ​​​റ്റ​​​വും അ​​​പാ​​​യ​​​കാ​​​രി​​​യാ​​​യ നാ​​​ടാ​​​ണു മെ​​​ക്സി​​​ക്കോ. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൊ​​​ല്ലു​​​ന്ന​​​വ​​​രെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ക​​​ണ്ടു​​​പി​​​ടി​​​ച്ചു ശി​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്സാ​​​ഹി​​​ക്കാ​​​റി​​​ല്ല.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഗ്വെ​​​റേ​​​റോ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ഴു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നൂ​​​റോ​​​ളം വ​​​രു​​​ന്ന അ​​​ക്ര​​​മി​​​സം​​​ഘം ത​​​ട​​​ഞ്ഞു​​​വ​​​ച്ചു മ​​​ർ​​​ദി​​​ക്കു​​​ക​​​യും കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഏ​​​താ​​​നും മാ​​​സം മു​​​ന്പ് ചി​​​ഹ്വാ​​​ഹ്വാ ന​​​ഗ​​​ര​​​ത്തി​​​ൽ മി​​​റോ​​​സ്ലാ​​​വ ബ്രീ​​​ച്ച് എ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക മ​​​ക​​​നെ കാ​​​റി​​​ൽ സ്കൂ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്പോ​​​ൾ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ഈ ​​​സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ബ്രീ​​​ച്ചി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന നോ​​​ർ​​​ട്ടെ എ​​​ന്ന പ​​​ത്രം പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണം​​​ത​​​ന്നെ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

1992-നു ​​​ശേ​​​ഷം മെ​​​ക്സി​​​ക്കോ​​​യി​​​ൽ 42 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. വേ​​​റെ 50 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് അ​​​വ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.