ബജറ്റ് കുറച്ചതിനെ വിമർശിച്ചു; ഫ്രഞ്ച് സേനാധിപൻ പുറത്ത്
Wednesday, July 19, 2017 12:02 PM IST
പാരീസ്: ആരാണ് ബോസ് എന്ന കാര്യത്തിൽ ജനറൽ പിയർ ഡി വില്ലിയേയ്ക്കു സംശയമുണ്ടായില്ല. പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ തന്നെ ബോസ്. അതുകൊണ്ട് സേനാമേധാവി സ്ഥാനം രാജിവച്ചു ഡി. വില്ലിയേ.
ഫ്രാൻസിന്റെ കരസേനാ മേധാവി രാജിവച്ചത് പ്രസിഡന്റ് പരസ്യമായി ശാസിച്ചപ്പോൾ ശാസനയ്ക്കു കാരണം സൈന്യത്തിനുള്ള ബജറ്റ് വെട്ടിക്കുറച്ചതിനെ പാർലമെന്ററി കമ്മിറ്റിയിൽ സേനാമേധാവി ചോദ്യം ചെയ്തത്.
പാർലമെന്ററി കമ്മിറ്റി യോഗത്തിൽ ജനറൽ ഡി. വില്ലിയേ രൂക്ഷമായാണു ബജറ്റ് വിഹിതം കുറച്ചതിനെ വിമർശിച്ചത്. ഇതറിഞ്ഞ മാക്രോൺ പരസ്യശാസനയ്ക്കും മടിച്ചില്ല. ചില കാര്യങ്ങൾ പൊതുവേദിയിൽ പറയുന്നത് അന്തസല്ല. ബജറ്റ് ചുരുക്കിയത് ഞാനാണ്. ഞാനാണു ബോസ്- മാക്രോൺ പറഞ്ഞു. മറ്റൊരു അഭിമുഖത്തിൽ പ്രസിഡന്റ് കൂടുതൽ തുറന്നടിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സേനാ മേധാവിയാണ് നിലപാടു മാറ്റേണ്ടത്. രാജിവച്ചശേഷം ഡി വില്ലിയേ പറഞ്ഞു.
രാഷ്ട്രീയക്കാരോടു കാര്യങ്ങൾ തുറന്നു പറയുന്നത് എന്റെ ചുമതലയായി ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണക്കാക്കിയിരുന്നു. 39 വയസുള്ള പ്രസിഡന്റുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ രാജിവച്ച ജനറലിന് 60 വയസുണ്ട്.