മാധ്യമദിനാഘോഷവും കെസിബിസി നാടകമേള അവാര്‍ഡുദാനവും ഇന്ന്
കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ലോക സമ്പര്‍ക്ക മാധ്യമദിനാഘോഷവും 25-ാമത് കെസിബിസി പ്രഫഷണല്‍ നാടകമേളയുടെ അവാര്‍ഡ് വിതരണവും പിഒസി ഓഡിറ്റോറിയത്തില്‍ ഇന്ന് അഞ്ചിനു നടക്കും. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും.

കെസിബിസി മാധ്യമ കമ്മീഷന്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നാടകമേളയുടെ രജതജൂബിലി പുസ്തകം നാടകായനം പ്രകാശനം ചെയ്യും. യോഗാനന്തരം മികച്ച നാടകത്തിനുള്ള പുരസ്കാരം നേടിയ കാഞ്ഞിരപ്പള്ളി അമലയുടെ സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് എന്ന നാടകം അരങ്ങേറും.സ്വര്‍ഗം ഭൂമിയിലാണ് (മികച്ച രണ്ടാമത്തെ നാടകം), കുളത്തൂര്‍ ലാല്‍ (മികച്ച നടന്‍), അനിത (മികച്ച നടി), ഉദയകുമാര്‍ അഞ്ചല്‍ (സംഗീത സംവിധാനം), അതിരുങ്കല്‍ സുഭാഷ് (മികച്ച സഹനടന്‍), ലതി സാജുലാല്‍ (മികച്ച സഹനടി), അപ്പിഹിപ്പി വിനോദ്, ഓമനദാസ് (അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം) എന്നിവര്‍ക്കാണു മറ്റ് അവാര്‍ ഡുകള്‍.