സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുല്ലപ്പള്ളി
സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുല്ലപ്പള്ളി
Monday, November 19, 2012 10:19 PM IST
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ രാഷ്ട്രീയ ഗൂഢാലോചന സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ ശിപാര്‍ശകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചതായി തനിക്കറിവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

ചന്ദ്രശേഖരന്‍ വധം സംബന്ധി ച്ച 90 ശതമാനം അന്വേഷണവും വളരെ ഭംഗിയായി കേരള പോലീ സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉന്നതതല ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാനുള്ള കഴിവും തന്റേടവും കേരളത്തിലെ പോലീസിനുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെല്ലാം എത്രയും വേഗം ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണു തന്റെ ആഗ്രഹം. അതിനു കേരള പോലീസ് തന്നെ അന്വേഷണം നടത്തി ഉന്നതതല ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെയടക്കം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.

കേസ് അന്വേഷിക്കാന്‍ പ്രഗല്ഭരായ സിബിഐ ഉദ്യോഗസ്ഥര്‍ ഇല്ലാഞ്ഞിട്ടല്ല. എന്നാല്‍ അഭയ കേസ്, എസ്എന്‍സി ലാവ്ലിന്‍ കേസ് തുടങ്ങിയവയിലെ അനുഭവം നമുക്കു പാഠമാകണം. കേരള പോലീസുതന്നെ ഇത് അന്വേഷിക്കണമെന്നാണു തന്റെ നിലപാട്. ഇക്കാര്യം ചന്ദ്രശേഖരന്റെ ഭാര്യ രമ, റവലൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് വേണു തുടങ്ങിയവരെ ബോധ്യപ്പെടുത്തിയിരുന്നു. കേരള പോലീസിന്റെ അന്വേഷണം ശരിയായി മുന്നോട്ടു പോകുന്നില്ലെങ്കില്‍ സിബിഐ ഏറ്റെടുക്കുമെന്നാണു തുടക്കം മുതല്‍ താന്‍ പറഞ്ഞത്. അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.


രാഷ്ട്രീയസമ്മര്‍ദവും ഭീഷണിയും മൂലം അന്വേഷണ ഉദ്യോഗസ്ഥര്‍ ഭയക്കുന്നു എന്ന വിശദീകരണത്തോടു യോജിപ്പില്ല. കേരളത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇത്തരം ഭീഷണിക്കു മുന്നില്‍ കീഴടങ്ങുന്നവരല്ലെന്നാണു തന്റെ അഭിപ്രായം. നിയമത്തോടാണ് അവര്‍ക്കു പ്രതിബദ്ധത;അല്ലാതെ മാറി മാറി വരുന്ന സര്‍ക്കാരിനോടല്ല- മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്‍വധക്കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചതിനു പിന്നാലെയാണു ഗൂഢാലോച നക്കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചതെന്നാണു റിപ്പോര്‍ട്ട്. ദീപിക ഇന്നലെ ഇതു റിപ്പോര്‍ട്ട് ചെയ്തിരുന്നു. വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നതായി കൃത്യമായ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അറസ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഭയപ്പെടുന്നുവെന്നും പോലീസുകാരെയും അവരുടെ കുടുംബാംഗങ്ങളെയും സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാ ലയ ത്തിനയച്ച റിപ്പോര്‍ ട്ടിലുണ്ട്. കേരളത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തില്‍ എത്തുന്നതിനാല്‍ നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ലെ ന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.