വൈഎംസിഎ യൂത്ത് ഫോറം ഭാരവാഹികള്‍
ആലപ്പുഴ: വൈഎംസിഎ സംസ്ഥാന യൂത്ത്ഫോറം ചെയര്‍മാനായി സോവിന്‍ കെ. തോമസിനെ(കണ്ണൂര്‍)നെ തെരഞ്ഞെടുത്തു. കണ്ണൂര്‍ ചെമ്പേരി വൈഎംസിഎ അംഗമാണ്. യൂണിവൈ മുന്‍ സംസ്ഥാന ചെയര്‍മാന്‍, വൈഎംസിഎ മുഖപത്രമായ കേരളയുവതയുടെ ഉത്തരമേഖലാ കോ-ഓര്‍ഡിനേറ്റര്‍, കത്തോലിക്കാസഭയുടെ ആന്റ്ി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോവിന്‍ പാലാ സെന്റ് തോമസ് കോളജിലെ മൂന്നാംവര്‍ഷ ഊര്‍ജതന്ത്രവിദ്യാര്‍ഥിയാണ്.


വൈസ് ചെയര്‍മാന്‍മാരായി സൂസ ന്ന പൌലോസ് (വയനാട്), നിമേഷ് കോവിലകം (ചെങ്ങന്നൂര്‍), ജോയ്സി. ജോയി (പത്തനംതിട്ട) എന്നിവരെയും ജനറല്‍ സെക്രട്ടറിയായി ജിജോ കുര്യനെ (തൊടുപുഴ)യും തെരഞ്ഞെടുത്തു.