ബസിടിച്ചു വിദ്യാര്‍ഥിനി മരിച്ചു
പാലാ: കെഎസ്ആര്‍ടിസി ബസിടിച്ചു കോളജ് വിദ്യാര്‍ഥിനി മരിച്ചു. പിഴക് മാനത്തൂര്‍ മഞ്ഞക്കുഴിയില്‍ ചന്ദ്രന്റെ മകളും പാലാ സെന്റ് മേരീസ് കോളജ് പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുമായ അരണ്യാമോളാണ് (17) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 നു കോളജിന് സമീപമാണ് അപകടം നടന്നത്. അരണ്യയും സഹപാഠി അഞ്ജുവും നടന്നു പോകുന്നതിനിടെ ബസിടിക്കുകയായിരുന്നു. ഈരാറ്റുപേട്ട-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. അഞ്ജു പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അരണ്യയുടെ സംസ്കാരം നടത്തി. മാതാവ്: വല്‍സ. സഹോദരങ്ങള്‍: അശ്വതി, അനന്ദു.