കുട്ടനാട്ടിലെ ഓരുവെളള ഭീഷണി: ഇന്നു യോഗം
തിരുവനന്തപുരം: കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ഓരുവെളള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം ഇന്നു നടക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. കൃഷിമന്ത്രി കെ.പി.മോഹനന്‍ യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിനു മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം .

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കളക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.