മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നു നിര്‍മാണ കമ്പനികള്‍
തിരുവനന്തപുരം: മദ്യത്തിന്റെ വില ഇനിയും കൂട്ടിയില്ലെങ്കില്‍ വ്യവസായ പ്രതിസന്ധി ഉണ്ടാവുമെന്നു നിര്‍മാണ കമ്പനികളുടെ ദേശീയ സംഘടനയായ എഡിബിവിഐ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വില പതിനഞ്ചു ശതമാനമെങ്കിലും കൂട്ടിയില്ലെങ്കില്‍ വ്യവസായ പ്രതിസന്ധിയുണ്ടാകുമെന്നു അസോസിയേഷന്‍ നേരത്തെ അറിയിച്ചതാണ്.

പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നു അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായെന്ന് ഭാരവാഹികള്‍ പറഞ്ഞു.