കൈറ്റോണ്‍ ഗുളികകളുമായി മത്സ്യഫെഡ്
കൊച്ചി: ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമെന്നു കണ്െടത്തിയ മത്സ്യഫെഡിന്റെ കൈറ്റോണ്‍ ടാബ്ലറ്റുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ സിവില്‍ സ്റേഷനില്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. പ്രചാരണത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ പി.ഐ. ഷേക്ക് പരീത് നിര്‍വ ഹിച്ചു. മത്സ്യഫെഡ് കൈറ്റോസന്‍ പ്ളാന്റ് മാനേജര്‍ എം.എസ്. പ്രശാന്ത് കുമാര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി. നിഷ, ജില്ലാ മാനേജര്‍ കെ.എസ്. സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെമ്മീന്‍, ഞണ്ട് തുടങ്ങിയ ജലജീവികളുടെ പുറന്തോടിലുള്ള കൈറ്റോസന്‍ നാരുകള്‍കൊണ്ട് ഉല്‍പാദിപ്പിക്കുന്ന ടാബ്ലറ്റുകള്‍ക്ക് ജീവിതശൈലീ രോഗങ്ങള്‍ നേരിടാന്‍ കഴിയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്െടന്ന് എം. എസ്. പ്രശാന്ത് കുമാര്‍ പറഞ്ഞു. മ ത്സ്യഫെഡിന്റെ കൊല്ലത്തെ പ്ളാന്റിലാണ് കൈറ്റോണ്‍ ടാബ്ലറ്റുകള്‍ ഉത്പാദിപ്പിക്കുന്നത്.

സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ഡോ. സി.ടി. മാത്യു, ഡോ.ആര്‍. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണമാണ് കൈറ്റോസനെ അധിഷ്ഠിതമാക്കിയുള്ള ടാബ്ലറ്റുകള്‍ക്കു വഴി തെളിച്ചത്.