ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍ ഫെബ്രുവരി രണ്ടുമുതല്‍
Wednesday, January 29, 2014 12:09 AM IST
ആലപ്പുഴ: അയിരൂര്‍-ചെറുകോല്‍പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ 102-ാം ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടുമുതല്‍ ഒമ്പതുവരെ നടക്കും. രണ്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു സ്വാമി കാശികാനന്ദ ഗിരിജി മഹാരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ടി.കെ.എ. നായര്‍ അധ്യക്ഷത വഹിക്കും. സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, അഡ്വ. ടി. എന്‍. ഉപേന്ദ്രനാഥകുറുപ്പ് എന്നിവര്‍ പ്രസംഗിക്കും.

കണ്‍വന്‍ഷന്റെ അഞ്ചാം ദിവ സം ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന യുവജന സമ്മേളനം കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ആചാരാനുസ്മരണ സമ്മേളനം സ്വാമി ഋതംബരാനന്ദയും ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന വനിതാ സമ്മേളനം വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാ ദേവിയും ഉദ്ഘാടനം ചെയ്യും.


ഒമ്പതിനു വൈകുന്നേരം മൂന്നിനു നടക്കുന്ന സമാപന സമ്മേളനം സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമാപന സന്ദേശം നല്‍കും. ഡോ. എന്‍. രാധാകൃഷ്ണന്‍, പി.എസ്.നായര്‍, ആചാര്യ പി.പി. മുരളീധരന്‍, എന്‍. ഹരീന്ദ്രന്‍ മാസ്റര്‍, കെ.എം. രഘുനാഥ്, പി.കെ. കോന്നിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കണ്‍വന്‍ഷന്റെ വിവിധ ദിനങ്ങളില്‍ വിഷ്ണു സഹസ്രനാമ ജപം, ഭാഗവതപാരായണം, പ്രഭാഷണം, ഭജന, ഭക്തിഗാനസുധ തുടങ്ങിയ വിവിധ പരിപാടികളും നടക്കും. പത്രസമ്മേളനത്തില്‍ പബ്ളിസിറ്റി കണ്‍വീനര്‍ എ.ജി. ഹരിഹരന്‍നായര്‍, പി.എസ്. നായര്‍, കെ.കെ. ഗോപിനാഥന്‍നായര്‍, അംബിക വേണുഗോപാല്‍ എന്നിവര്‍ പരിപാടികള്‍ വിശദികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.