യുവമോര്‍ച്ചയുടെ ബിവറേജസ് സമരം ബിജെപി ഏറ്റെടുക്കും
Tuesday, September 2, 2014 12:27 AM IST
തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അത്തം മുതല്‍ ആരംഭിച്ച ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്പന കേന്ദ്രങ്ങള്‍ക്കെതിരായ സമരം ബിജെപി ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അറിയിച്ചു. തിരുവല്ലത്ത് ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപി പ്രവര്‍ത്തകരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും സമരത്തില്‍ അണിനിരക്കും. 730 ബാറുകള്‍ അടച്ചുപൂട്ടുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനിരോധന നയം പൊള്ളയാണ്.
കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ്. ബിജെപിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്കു തടയാനാണു സിപിഎം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു കൊലപാതകം നടത്തിയത്.
ഈ മാസം 20 മുതല്‍ 30 വരെ എല്ലാ മണ്ഡലങ്ങളിലും ജനമുന്നേറ്റ സദസുകള്‍ സംഘടിപ്പിക്കും. മുസ്ലിംലീഗിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ രാജ്യദ്രോഹ നയങ്ങള്‍ക്കുമെതിരേ പ്രചാരണം നടത്തും. താത്പര്യമുള്ള ആരുടെയും മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, അഡ്വ.സി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. ജോര്‍ജ് കുര്യന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ദൈവദശകം അപര്‍ണാ രാജ് ആലപിച്ചു.