സാനുമാഷിന്റെ ജീവിതം സിനിമയാകുന്നു
സാനുമാഷിന്റെ ജീവിതം സിനിമയാകുന്നു
Thursday, September 18, 2014 12:26 AM IST
കൊച്ചി: എം.കെ. സാനു ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ വാസു ആയിലക്കാട് നിര്‍മിക്കുന്ന ജാലകങ്ങളിലെ സൂര്യന്‍ ഫീച്ചര്‍ ചലച്ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊച്ചിയില്‍ ആരംഭിക്കും.

പ്രഫ. സാനുവിന്റെ ജീവിതവും രചനകളുമാണു ഫീച്ചര്‍ ചിത്രത്തില്‍ പ്രമേയമാകുന്നതെന്ന് എം.കെ. സാനു ഫൌണ്േടഷന്‍ സെക്രട്ടറി ഫാ. റോബി കണ്ണന്‍ചിറ അറിയിച്ചു.

രാവിലെ പത്തിനു ഡര്‍ബാര്‍ ഹാളിലെ ലളിതകലാ അക്കാഡമി അങ്കണത്തില്‍ എം.ടി. വാസുദേവന്‍നായര്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും. ഡോ.എം. ലീലാവതി ഭദ്രദീപം കൊളുത്തും. കെ.ജി. ജോര്‍ജ് ആദ്യ ക്ളാപ്പ് നല്‍കും.

ആദ്യ ഷോട്ടില്‍ എം.കെ. സാനുവിനോടൊപ്പം ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍, ഡോ.സി.കെ. രാമചന്ദ്രന്‍ എന്നിവര്‍ കാമറയ്ക്കു മുന്നിലെത്തുന്നുണ്ട്. ബഷീര്‍, ആര്‍. സുഗതന്‍, സി.ജെ. തോമസ്, പോഞ്ഞിക്കര റാഫി, അയ്യപ്പപണിക്കര്‍ എന്നിവരും കഥാപാത്രങ്ങളായെത്തും. ജോണ്‍ പോളിന്റേതാണു ചിത്രത്തിന്റെ രചന. സംവിധാനം മോഹന്‍. ഛായ: ഇ.കെ. പ്രഭാത്. സഹസംവിധാനം ചിദംബരം പളനിയപ്പന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.