ഏകസ്തര്‍ സേവനനിരതരാകണം: ഡോ. കല്ലറയ്ക്കല്‍
ഏകസ്തര്‍ സേവനനിരതരാകണം: ഡോ. കല്ലറയ്ക്കല്‍
Monday, September 22, 2014 12:21 AM IST
കൊച്ചി: കുടുംബജീവിതം നയിക്കുന്നവര്‍ക്കും സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്കും സേവനം ചെയ്യാന്‍ സമര്‍പ്പിതരായ ഏകസ്ത വനിതകള്‍ക്കു കഴിയുമെന്നും അതിനു മുന്നോട്ടുവരണമെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. കെസിബിസി ഫാമിലി കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കത്തോലിക്കാ ഏകസ്തവനിതകളുടെ പ്രസ്ഥാനമായ സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ് സൊസൈറ്റി സംഘടിപ്പിച്ച ചതുര്‍ദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബത്തിന്റെ അജപാലനപ്രശ്നങ്ങള്‍ പഠനവിഷയമാക്കിയ പഠനശിബിരം കുടുംബങ്ങള്‍ക്കായി കൂടുതല്‍ ഊര്‍ജസ്വലതയോടെ വിവിധ ശുശ്രൂഷകള്‍, കൌണ്‍സലിംഗ്, കുടുംബ സന്ദര്‍ശനം, ധ്യാനപരിപാടികള്‍, വൃദ്ധരെ ശുശ്രൂഷിക്കല്‍ എന്നിവ നടത്താന്‍ തീരുമാനിച്ചു.


കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോഷി മയ്യാറ്റില്‍, ഫാ. ജോസ് കൊച്ചുപറമ്പില്‍, ഫാ. ജയിംസ് കക്കുഴി, ഫാ. യേശുദാസ് കൊടിവീട്ടില്‍, പ്രഫ.സി.സി. ആലീസ്കുട്ടി, മേരി മലേപ്പറമ്പില്‍, ജെസി ചെറിയാന്‍, ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. വിമല ബിനു എന്നിവര്‍ ക്ളാസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.