ധര്‍മസംഘവും യോഗവും ഒരുമിച്ചു പ്രവര്‍ത്തിക്കണം: വയലാര്‍ രവി
Tuesday, September 23, 2014 12:37 AM IST
കൊച്ചി: ശ്രീനാരായണ ധര്‍മ സംഘം ട്രസ്റും എസ്എന്‍ഡിപി യോഗവും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു വയലാര്‍ രവി എംപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള നവോത്ഥാനത്തിന് ഇവര്‍ വഹിച്ച പങ്ക് അതുല്യമാണ്. ഇരുകൂട്ടരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നാണു തന്റെ ആഗ്രഹം. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞുവെന്നു താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.