സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ഗാന്ധി ക്വിസ്
Thursday, October 2, 2014 12:41 AM IST
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും വിക്ടേഴ്സ് ചാനലും ചേര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഗാന്ധി ക്വിസ് മത്സരത്തിന് ഇന്ന് തുടക്കമാകും. ഗാന്ധിജിയുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയെ ആസ്പദമാക്കിയാണ് മത്സരം. രാവിലെ 10ന് വിജെടി ഹാളില്‍ നടക്കുന്ന ഗാന്ധിജയന്തി ആഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓണ്‍ലൈന്‍ മത്സരത്തിനുള്ള വെബ്സൈറ്റ് ( ലിലേഴമിറവശഷശ.ശി )ഉദ്ഘാടനം ചെയ്യും.


പത്താം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10 വരെ ഈ വെബ്സൈറ്റില്‍ പ്രവേശിച്ച് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 5,000 രൂപയും രണ്ടാം സമ്മാനമായി 3,000 രൂപയും മൂന്നാം സമ്മാനമായി 2,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് വിക്ടേഴ്സ് ചാനലില്‍ നടക്കുന്ന ലൈവ് ക്വിസ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.