ഓട്ടോ ഇടിപ്പിച്ച സംഭവം: പരിക്കേറ്റ ഹോട്ടലുടമ മരിച്ചു
Tuesday, October 21, 2014 12:31 AM IST
പാലാ: ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന ഹോട്ടലുടമ മരിച്ചു. രാമപുരം പുതുവേലിയില്‍ ചായക്കട നടത്തുന്ന പൊട്ടനാനിയില്‍ സോമന്‍(55) ആണു മരിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 23നു രാത്രി എട്ടരയോടെ കടയടച്ചു വീട്ടിലേക്കു പോകുകയായിരുന്ന സോമനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ആദ്യം അപകടമാണെന്ന നിലയിലാണു പോലീസ് അന്വേഷണം തുടങ്ങിയത്. പിന്നീട് കൊലപാതകശ്രമമാണെന്നു കണ്െട ത്തുകയായിരുന്നു. ഇതോടെ സോമന്റെ ബന്ധുകൂടിയായ പുതുവേലി പൊട്ടനാനിയില്‍ പ്രസാദിനെ(38) രാമപുരം പോലീസ് അറസ്റ് ചെയ്തിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സോമന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണു മരിച്ചത്.


രാമപുരം പോലീസ് നാടകീയമായാണു പ്രതി പ്രസാദിനെ കീഴടക്കിയത്. അന്വേഷണം ഊര്‍ജിതമായതോടെ മുങ്ങിയ പ്രസാദ് എറണാകുളത്തും തുടര്‍ന്നു കടാതിയിലുള്ള സഹോദരിയുടെ വീട്ടിലും ഒളിവില്‍ കഴിയവേയാണു പോലീസ് പിടികൂടിയത്.

പ്രസാദിനെതിരെ വിവിധ സ്റേഷനുകളിലായി നിരവധി കേസുകളുണ്ടായിരുന്നു. ബന്ധുവായ സോമന്‍ ഇതുസംബന്ധിച്ചു നിരന്തരം തന്നെ ഉപദേശിക്കുമായിരുന്നു. ഇതില്‍ സഹികെട്ടാണു കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു പ്രസാദ് പോലീസിനോടു പറഞ്ഞിരുന്നു. പ്രസാദ് റിമാന്‍ഡിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.