ഫാ. കുര്യന്‍ ചാലങ്ങാടിക്ക് നിയാര്‍ട്ട് എക്സലന്‍സ് അവാര്‍ഡ്
ഫാ. കുര്യന്‍ ചാലങ്ങാടിക്ക് നിയാര്‍ട്ട് എക്സലന്‍സ് അവാര്‍ഡ്
Tuesday, October 21, 2014 12:36 AM IST
തിരുവനന്തപുരം: നിയാര്‍ട്ട് ഏര്‍പ്പെടുത്തിയ പത്താമത് എക്സലന്‍സ് അവാര്‍ഡ് ക്രൈ സ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. കുര്യന്‍ ചാലങ്ങാടിന്. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

കേരള സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എന്‍.എ. കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് നിര്‍ണയ സമിതിയാണ് ഫാ.കുര്യന്‍ ചാലങ്ങാടിയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് നിയാര്‍ട്ട് പ്രസിഡന്റ് അവണാകുഴി വിജയന്‍ പറഞ്ഞു.


2005 തമിഴ്നാട്ടിലെ കാലിയല്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഫാ. കുര്യന്‍ രണ്ടു വര്‍ഷം തിരുവല്ലം ക്രൈസ്റ്നഗര്‍ സ്കൂളില്‍ സേവനമനുഷ്ഠിച്ചു. 2009 മുതല്‍ കവടിയാര്‍ ക്രൈസ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ചുവരുന്നു. ബ്രീട്ടീഷ് കൌണ്‍സിലിന്റെ ഐ—എസ്എ അവാര്‍ഡ്, ഫോറം ഓഫ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്റെ സാമൂഹ്യസേവന അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.