ബോധവത്കരണ പരിപാടിയുമായി വൈദ്യുതി വകുപ്പ്
Thursday, October 30, 2014 12:44 AM IST
തിരുവനന്തപുരം: വൈദ്യുത അപകടങ്ങള്‍ നിയന്ത്രിക്കുന്നതിലേക്കായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പും കെഎസ്ഇബിയും സംയുക്തമായി പൊതുജന ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാനും ഗ്രാമ പ്രദേശങ്ങളിലും സ്കൂളുകളിലും കൂടി വ്യാപിപ്പിക്കാനും ഗസ്റ് ഹൌസില്‍ കൂടിയ സംസ്ഥാനതല വൈദ്യുത അപകടനിവാരണ സമിതി യോഗം തീരുമാനിച്ചു.

നടപ്പ് അര്‍ധവാര്‍ഷിക കണക്കനുസരിച്ച് സംസ്ഥാനത്ത് സംഭവിച്ച 363 വൈദ്യുത അപകടങ്ങളില്‍ 202 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ വൈദ്യുത അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതായി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഇരുമ്പ് ഏണി/തോട്ടി എന്നിവ വൈദ്യുത ലൈനിനു സമീപം കൈകാര്യം ചെയ്തതു വഴിയുണ്ടായ 51 അപകടങ്ങളില്‍ 27 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.