ഫോര്‍സ്റാറിന് അനുമതി: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
ഫോര്‍സ്റാറിന് അനുമതി: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
Tuesday, November 25, 2014 1:12 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരിനയത്തിനു വിരുദ്ധമായി സംസ്ഥാനത്തെ ഫോര്‍ സ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് (ഗ്രാന്‍ഡ് ആന്‍ഡ് ക്ളാസിക്) ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സര്‍ക്കാരിനുവേണ്ടി ടാക്സ് സെക്രട്ടറിയാണ് അപ്പീല്‍ നല്‍കിയത്.

സര്‍ക്കാര്‍ 2014-15 വര്‍ഷം കൊണ്ടുവന്ന മദ്യനയം നിയമപരമായി നിലനില്‍ക്കുന്നതാണെന്നു സിംഗിള്‍ ബെഞ്ച് വിലയിരുത്തിയിരുന്നുവെന്ന് അപ്പീലില്‍ പറയുന്നു. എന്നാല്‍, ഫോര്‍ സ്റാര്‍ ബാറുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഈ ഉത്തരവ് നിലനില്‍ക്കുന്നതല്ല. വിശദമായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ശേഷമാണു സര്‍ക്കാര്‍ അബ്കാരിനയം തീരുമാനിച്ചത്. സര്‍ക്കാര്‍ നടപടികളില്‍ ദുരുദ്ദേശ്യം കണ്െടത്താത്തിടത്തോളം കാലം വിവേകപൂര്‍ണമായ നയത്തില്‍ ഇടപെടുന്ന കോടതിയുടെ തീരുമാനം ശരിയല്ല. മദ്യവ്യവസായത്തിനു നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്തുന്നതിനു സര്‍ക്കാരിന് അധികാരമുണ്ട്. ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഫോര്‍ സ്റാര്‍ ബാറുകളിലും ഹെറിറ്റേജ് ഹോട്ടലുകളിലും താഴ്ന്ന വരുമാനക്കാരും യുവാ ക്കളും പോകുന്നില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ ശരിയല്ല. ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ലൈസന്‍സ് നിഷേധിക്കുന്ന മദ്യനയത്തിലെ തീരുമാനം സ്വേച്ഛാപരവും തുല്യനീതിയുടെ ലംഘനവുമാണെന്ന നിരീക്ഷണവും ശരിയല്ല. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റേ ചെയ്യണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ ബാറുടമകള്‍ നേരത്തേ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ജസ്റീസ് കെ.ടി. ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഇന്നു പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.