2015-16ല്‍ സംസ്ഥാനത്ത് 219 പ്ളസ് ടു ബാച്ചുകള്‍കൂടി
2015-16ല്‍ സംസ്ഥാനത്ത് 219 പ്ളസ് ടു ബാച്ചുകള്‍കൂടി
Friday, November 28, 2014 1:20 AM IST
തിരുവനന്തപുരം: 2015-16 അധ്യയനവര്‍ഷം മുതല്‍ 219 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ കൂടി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍ നേരത്തേ അനുമതി നല്കാത്തതുമായ ബാച്ചുകള്‍ക്കാണ് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനാനുമതി നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്തു പ്ളസ് ടു സ്കൂളുകള്‍ ഇല്ലാത്ത 121 പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ 131 പുതിയ പ്ളസ് ടു സ്കൂളുകള്‍ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരംഭിക്കാം.

ഇതുകൂടാതെ എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 60 സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തു പ്ളസ് ടു സ്കൂളുകളായി ഉയര്‍ത്തും. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള നിലവില്‍ പ്ളസ് ടു ഉള്ള സ്കൂളുകളില്‍ 28 അധിക ബാച്ചുകള്‍ കൂടി അനുവദിക്കുകയും ചെയ്യും. ഇവയെല്ലാം ഉള്‍പ്പെടെയാണ് 219 പുതിയ ബാച്ചുകള്‍ 2015-16 അധ്യയനവര്‍ഷം ആരംഭിക്കുന്നത്. പുതിയ ബാച്ചുകളുടെ കോമ്പിനേഷന്‍ ഡിസംബര്‍ 31 നുള്ളില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.