നില്പുസമരം: സര്‍ക്കാര്‍ സമീപനം അഭിനന്ദനാര്‍ഹമെന്നു കെസിബിസി
Friday, December 19, 2014 1:23 AM IST
കൊച്ചി: ആദിവാസികളുടെ നില്പുസമരം അവസാനിപ്പിക്കാനും ആവശ്യങ്ങള്‍ അംഗീകരിക്കാനും തയാറായ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). 162 ദിവസം ദീര്‍ഘിച്ച ആദിവാസികളുടെ നില്പുസമരം സര്‍ക്കാരിനു മുമ്പിലുന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു സമരം ഒത്തുതീര്‍പ്പിലെത്തിച്ചതില്‍ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. 2001ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതും തുടങ്ങിവച്ചതുമായ ആദിവാസ പുനരധിവാസ പദ്ധതി സമ്പൂര്‍ണമായി നടപ്പാക്കുക എന്ന ആവശ്യമുന്നയിച്ചു സെക്രട്ടേറിയറ്റിനു മുമ്പില്‍ ആദിവാസി സമൂഹം നടത്തിവന്ന സമരത്തിനു ഡിസംബര്‍ 11നു സമാപിച്ച കെസിബിസി സമ്മേളനം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആദിവാസികളുടെ സഹ നസമരം ഫലം കണ്ടതില്‍ കേരളത്തിലെ പൊതുസമൂഹത്തോടൊപ്പം കത്തോലിക്കാസഭയ്ക്കു സന്തോഷവും ആശ്വാസവുമുണ്െടന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനു സര്‍ക്കാര്‍ സമയബന്ധിതമായ നടപടി സ്വീകരിക്കുമെന്നു പ്രത്യാശിക്കുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.