ബാബുകുമാര്‍ വധശ്രമം: ഡിവൈഎസ്പി സന്തോഷ് നായര്‍ക്കു ജാമ്യം
Saturday, December 20, 2014 12:58 AM IST
കൊച്ചി: കൊല്ലം ഈസ്റ് സ്റേഷനില്‍ എഎസ്ഐ ആയിരുന്ന ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി സസ്പെന്‍ഷനില്‍ കഴിയുന്ന ക്രെെം ബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് നായര്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലുമാണു ജാമ്യം.

ജാമ്യ കാലയളവില്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യ വിടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.