എന്‍എസ്എസ് മനുഷ്യസ്നേഹികളെ സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
എന്‍എസ്എസ് മനുഷ്യസ്നേഹികളെ സൃഷ്ടിക്കുന്നു:  മുഖ്യമന്ത്രി
Saturday, December 20, 2014 1:04 AM IST
കോട്ടയം: നാഷണല്‍ സര്‍വീസ് സ്കീം മനുഷ്യസ്നേഹികളായ ഭാവിതലമുറയെ വാര്‍ത്തെടുക്കാനുള്ള ദീര്‍ഘവീക്ഷണത്തോടുള്ള പദ്ധതിയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

യൂണിവേഴ്സിറ്റി ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം നേടിയതില്‍ അനുമോദിക്കാനും എന്‍എസ്എസ് അവാര്‍ഡുകള്‍ വിതരണം ചെയ്യാനുമായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍എസ്എസിനു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഒരിക്കലും ഒരു ചെലവായി കണക്കാക്കാനാവില്ല. മിറച്ചു ഭാവിതലമുറയ്ക്കു വേണ്ടിയുള്ള നിക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ച എംജി യൂണിവേഴ്സിറ്റിയെയും ദേശീയതലത്തില്‍ എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡോ.കെ.സാബുക്കുട്ടനെയും ഉമ്മന്‍ ചാണ്ടി പ്രശംസിച്ചു. ഡോ.കെ.സാബുക്കുട്ടനു പ്രത്യേക ഉപഹാരവും പൊന്നാടയും സമ്മാനിച്ചു.


യൂണിവേഴ്സിറ്റിയുടെ എന്‍എസ്എസ് അവാര്‍ഡ് ജേതാക്കള്‍ക്കു മുഖ്യമന്ത്രി ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, പ്രഫ.സതീഷ് കൊച്ചുപറമ്പില്‍, ജോര്‍ജ് വര്‍ഗീസ്, ഡോ.എന്‍.ജയകുമാര്‍, പ്രഫ.സണ്ണി കെ. ജോര്‍ജ്, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, ഡോ.കെ.സാബുക്കുട്ടന്‍, പിആര്‍ഒ ജി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.