നോബിള്‍ മാത്യു നിരാഹാര സമരം അവസാനിപ്പിച്ചു
Saturday, December 27, 2014 1:15 AM IST
കോട്ടയം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നും സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ടു കോട്ടയത്തു നടത്തിയ അനിശ്ചകാല നിരാഹാര സമരം നോബിള്‍ മാത്യുവിനെ അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ചു കേരളകോണ്‍ഗ്രസ് (നാഷണലിസ്റ്റ്) പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്നു പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ടി. ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ്, ഡെപ്യൂട്ടി ചെയര്‍മാന്‍ റോയി വാരിക്കാട്, വൈസ് ചെയര്‍മാന്‍ റെജി പുത്തയത്ത്, ട്രഷറര്‍ ആര്‍. ട്വിങ്കിള്‍ രാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.


സംസ്ഥാന വ്യാപകമായി തുടര്‍ സമരം നടത്തുന്നതിനു സമരപ്പന്തലില്‍ ചേര്‍ന്ന കേരളകോണ്‍ഗ്രസ് നാഷണലിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ജനറല്‍ കുരുവിള മാത്യൂസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.