ചുനക്കര മാധവന്‍കുട്ടിക്കു തിക്കുറിശി സാഹിത്യ പുരസ്കാരം
Saturday, December 27, 2014 1:17 AM IST
തിരുവനന്തപുരം: തിക്കുറിശി ഫൌണ്േടഷന്റെ സമഗ്ര സംഭാവനയ്ക്കുള്ള തിക്കുറിശി സാഹിത്യ പുരസ്കാരം ചുനക്കര രാമന്‍കുട്ടിക്ക്. സമഗ്ര സംഭാവനയ്ക്കുള്ള ഫെലോഷിപ്പുകള്‍ക്കു ജി.കെ. പിള്ളയും ശ്രീലതാ നമ്പൂതിരിയും അര്‍ഹരായി. ജനുവരി 21ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

ഇതോടൊപ്പം ദൃശ്യ- മാധ്യമ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച സീരിയല്‍ നടന്‍: കുമരകം രഘുനാഥ്, നടി: ഗൌരികൃഷ്ണ, സംവിധായകന്‍: ആദിത്യന്‍. സഹനടന്‍: സജി പെരിങ്ങമല, സഹനടി: സുനിത പിറവം, പുതുമുഖ നടന്‍: സജിന്‍ ലാല്‍, പുതുമുഖ നടി: നീരജാദാസ്.

മികച്ച പത്രപ്രവര്‍ത്തകന്‍: ജെ. അജിത് കുമാര്‍- വീക്ഷണം, ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍: ഗോപീകൃഷ്ണന്‍- അമൃത ടിവി, ഫോട്ടോഗ്രാഫര്‍: വി. ബിനുലാല്‍- മാതൃഭൂമി,

ന്യൂസ് കാമറാമാന്‍: വി. സജീവ്- മനോരമ, ന്യൂസ് റീഡര്‍: പ്രിന്‍സ് പാങ്ങോടന്‍- ഏഷ്യാനെറ്റ് ന്യൂസ്, വനിതാ ന്യൂസ് റീഡര്‍- അനുജ- റിപ്പോര്‍ട്ടര്‍ ടിവി, സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍: ജിഷ കല്ലിംഗല്‍- ജയ് ഹിന്ദ് ടി.വി, അഭിമുഖ പരിപാടി: വിവേക് മുഴക്കുന്ന്- മനോരമ ന്യൂസ്, രാഷ്ട്രീയ വിമര്‍ശന പരിപാടി: വി.എസ്. കൃഷ്ണരാജ് -നാടകമേ ഉലകം, അമൃതാ ടിവി, ചലച്ചിത്രാധിഷ്ഠിത പരിപാടി: ബ്രൈറ്റ് സാം -കോടമ്പാക്കം ഡയറി, ജീവന്‍ ടിവി, റജി സെന്‍ -തുള്ളി, മീഡിയാ വണ്‍, സംഗീത പരിപാടി: ദീപു കോന്നി- ഗീതാഞ്ജലി, ജയ് ഹിന്ദ് ടിവി, ആക്ഷേപഹാസ്യം: ഗോപീകൃഷ്ണന്‍ വികടകവി, ഏഷ്യാനെറ്റ്, വിനോദ പരിപാടി: കിഷോര്‍- കൌമുദി ടി വി, ചലച്ചിത്ര റിപ്പോര്‍ട്ടര്‍: റഹിം പനവൂര്‍- വെള്ളിനക്ഷത്രം, ഫീച്ചര്‍ റിപ്പോര്‍ട്ടര്‍- രമേശ് ബാബു- ജനയുഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.