ലതീഷ് ബി. ചന്ദ്രന് ഉപാധികളോടെ ജാമ്യം
Saturday, December 27, 2014 1:22 AM IST
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാംപ്രതി ലതീഷ് ബി.ചന്ദ്രന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. റിമാന്‍ഡിലായിരുന്ന ലതീഷിനെ ക്രെെംബ്രാഞ്ച് അന്വേഷണസംഘം ആലപ്പുഴ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ശശികുമാറിനു മുമ്പാകെ ഇന്നലെ ഹാജരാക്കിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും എസ്ഐയുടെ മുമ്പാകെ ഒപ്പിടാന്‍ വരുന്നതിനല്ലാതെ, മാരാരിക്കുളം പോലീസ് സ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളിലാണു ജാമ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.