കൈനകരിയില്‍ ചാവറ ജയന്തി തിരുനാള്‍ ഇന്നുമുതല്‍
Friday, January 30, 2015 12:31 AM IST
കൈനകരി: ചാവറ ജന്മഗൃഹത്തില്‍ ചാവറ ജയന്തി തിരുനാള്‍ ഇന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ ആഘോഷിക്കും. രാവിലെ പത്തരയ്ക്കു നടക്കുന്ന സിഎംസി സ്കൂള്‍ വിദ്യാര്‍ഥിസംഗമത്തിനുശേഷം വൈകുന്നേരം നാലരയ്ക്കു ഫാ. ജോണ്‍സണ്‍ പന്തലാനിക്കല്‍ സിഎംഐ കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ദിവ്യബലിക്കും നൊവേനയ്ക്കും മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഫെബ്രുവരി നാലുവരെ എല്ലാ ദിവസവും വൈകുന്നേരം നാലരമുതല്‍ ദിവ്യബലിയും നൊവേനയും നടക്കും.

31നു ഫാ. ജോസ് ക്ളീറ്റസ് പ്ളാക്കല്‍ സിഎംഐയും ഒന്നിനു തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഫാ. സിറിയക് മഠത്തില്‍ സിഎംഐയും, രണ്ടിനു മൂവാറ്റുപുഴ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ സിഎംഐയും. കോഴിക്കോട് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് വയലില്‍ സിഎംഐയും, മൂന്നിനു കൈനകരി സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ചെറിയാന്‍ കാരിക്കൊമ്പിലും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും കൈനകരി എസ്എച്ച് ചര്‍ച്ച് വികാരി ഫാ. സ്കറിയ പറപ്പള്ളിയും, നാലിന് ആലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരനും ചമ്പക്കുളം ഫൊറോന വികാരി ഫാ. ജോസ് വാണിയപ്പുരയ്ക്കലും പുളിങ്കുന്ന് ഫൊറോന വികാരി ഫാ. മാത്യു ചൂരവടിയിലും സംബന്ധിക്കും. അഞ്ചിനു പത്തരയ്ക്കു വിദ്യാര്‍ഥീസംഗമം. വൈകുന്നേരം നാലരയ്ക്കു ദിവ്യബലിയും നൊവേനയും. തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും.


ആറിനു രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം പ്രവിശ്യയിലെ സിഎംഐ സ്കൂള്‍ വിദ്യാര്‍ഥികളുടെ തീര്‍ഥാടന പദയാത്ര. വൈകുന്നേരം നാലരയ്ക്കു നടക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും കോട്ടയം പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐ കാര്‍മികത്വം വഹിക്കും.

ഏഴിനു വൈകുന്നേരം നാലിനു ചാവറ കുടുംബത്തിലെ വൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലി. തിരുവല്ല അതിരൂപതാ സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് സന്ദേശം നല്കും. ഫാ. പോള്‍ തുണ്ടുപറമ്പില്‍ സിഎംഐ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു കാര്‍മികനാകും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, കരിമരുന്നു കലാപ്രകടനം, ഗാനമേള.

തിരുനാള്‍ ദിനമായ എട്ടിനു രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി സിഎംഐ കാര്‍മികനാകും. നൊവേനയ്ക്ക് മാന്നാനം ആശ്രമം ഡയറക്ടര്‍ ഫാ. ജെയിംസ് മഠത്തിക്കണ്ടത്തിലും പ്രക്ഷിണത്തിനു ഫാ. ജോസഫ് കുറുപ്പശേരി സിഎംഐയും കാര്‍മികരാകും. തുടര്‍ന്നു നേര്‍ച്ചഭക്ഷണത്തോടെ തിരുനാള്‍ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.