ശോഭസിറ്റി അക്രമം: പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്നു പരിശോധിക്കും
ശോഭസിറ്റി അക്രമം: പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്നു പരിശോധിക്കും
Saturday, January 31, 2015 1:15 AM IST
തൃശൂര്‍: ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മര്‍ ജീപ്പിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റിലായ മുഹമ്മദ് നിസാം മയക്കുമരുന്നിന് അടിമയാണോ എന്ന കാര്യം പോലീസ് പരിശോധിക്കും. മദ്യലഹരിയിലാണു സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതെന്ന മുഹമ്മദ് നിസാമിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മദ്യലഹരിയില്‍ ഇത്രയും ഭ്രാന്തുപിടിച്ച രീതിയില്‍ അക്രമം നടത്തി ഒരാളെ കൊല്ലാന്‍ ശ്രമിക്കുമെന്നു പോലീസ് കരുതുന്നില്ല. മയക്കുമരുന്ന് ഉപയോഗിച്ചു സുബോധം നഷ്ടപ്പെട്ടവര്‍ ഇത്തരത്തില്‍ മറ്റുള്ളവരെ കൊലപ്പെടുത്താന്‍ ശ്രമിക്കാറുണ്െടന്നും അതുകൊണ്ടുതന്നെ മുഹമ്മദ് നിസാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ ഉപയോഗിക്കാറുണ്േടാ എന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അമിതമായി മദ്യപിച്ചിരുന്നെങ്കില്‍ ഇത്രയും നേരം തുടര്‍ച്ചയായി ആക്രമണം നടത്താന്‍ കഴിയില്ലെന്നും പോലീസ് സംശയിക്കുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 2.45നാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് കാരമുക്ക് വിളക്കുംകാല്‍ കാട്ടുങ്ങല്‍ ചന്ദ്രബോസി(47)നെ ഹമ്മര്‍ ജീപ്പിടിച്ചു കൊലപ്പെടുത്താന്‍ കിംഗ് ബീഡി മാനേജിംഗ് ഡയറക്ടറും പുഴയ്ക്കല്‍പാടം ശോഭ സിറ്റിയിലെ താമസക്കാരനുമായ അടയ്ക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാം(38) ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് അമല ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുഹമ്മദ് നിസാം തോക്കുപയോഗിക്കാറുണ്െടന്ന സൂചനയെത്തുടര്‍ന്നു വ്യാഴാഴ്ചതന്നെ ശോഭ സിറ്റിയിലുള്ള ഇയാളുടെ വീട്ടിലും തറവാട്ടിലും ഓഫീസിലുമെല്ലാം പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്െടത്താനായില്ല. ശക്തമായ നടപടിക്രമങ്ങളുമായി പോലീസ് മുന്നോട്ടുപോകുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് പറഞ്ഞു. മുഹമ്മദ് നിസാമിനെതിരെയുള്ള മുന്‍ കേസുകള്‍ പരിശോധിക്കുന്നുണ്ട്.

ഇയാള്‍ക്കു ബംഗളൂരുവിലും ദുബായിയിലും ഓഫീസും മറ്റുമുണ്െടന്നാണു വിവരം. ശോഭ സിറ്റിയില്‍നിന്ന് ആഡംബര കാറുകളുടെ ശേഖരം കണ്െടത്തിയിരുന്നു. ബംഗളൂരുവിലും ദുബായിയിലും ഇതേപോലെ ആഡംബര കാറുകളുടെ വന്‍ ശേഖരമുണ്െടന്നാണു പോലീസിനു ലഭിച്ച വിവരം. മുഹമ്മദ് നിസാമും ഭാര്യയും വിശേഷാവസരങ്ങളില്‍ പരസ്പരം ഉപഹാരമായി വിലകൂടിയ ആഡംബര കാറുകള്‍ സമ്മാനിക്കാറുണ്ടത്രേ. ഇന്ത്യന്‍ ടുബാകോയുടെ ഓള്‍ ഇന്ത്യ സെയില്‍സ് ഏജന്‍സിയുള്ളതിനാല്‍ വീട്ടില്‍ വെറുതെയിരുന്നാല്‍ പോലും ലക്ഷങ്ങളും കോടികളും കമ്മീഷനും മറ്റുമായി ഇയാള്‍ക്കു ലഭിക്കുമെന്നാണു പറയുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും ബിസിനസുകളിലും എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ നടപടികളുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടില്ല.

കാപ്പ നിയമപ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ ആവശ്യമെങ്കില്‍ മുഹമ്മദ് നിസാമിനെ നാടു കടത്തുന്നതടക്കമുള്ള നിയമനടപടികളിലേക്കു നീങ്ങാന്‍ പോലീസിനു സാധിക്കും. വിലങ്ങുവച്ചു പൊതുജനമധ്യത്തില്‍ മുഹമ്മദ് നിസാമിനെ കൊണ്ടുവന്നതോടെ ഇയാള്‍ ഒതുങ്ങുകയും പോലീസുമായി സഹകരിക്കുകയുംചെയ്തു. ചോദ്യംചെയ്യലുകള്‍ക്കു കൃത്യമായ ഉത്തരങ്ങളും നല്കി. ഇന്നലെ കുന്നംകുളം ഫസ്റ്ക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നിസാമിനെ പതിന്നാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.