എല്‍ആര്‍സി ഗവേഷണ സെമിനാര്‍ മാര്‍ച്ച് മൂന്നിനു തുടങ്ങും
Friday, February 27, 2015 12:20 AM IST
കൊച്ചി: 'കുടുംബം: വിശ്വാസത്തിന്റെയും ധാര്‍മികതയുടെയും വിളനിലം' എന്ന വിഷയത്തെ ആസ്പദമാക്കി സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ (എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ 50-ാമതു ഗവേഷണ സെമിനാര്‍ മാര്‍ച്ച് മൂന്നു മുതല്‍ അഞ്ചു വരെ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. സുവര്‍ണ ജൂബിലി സെമിനാര്‍ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം അഞ്ചിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സമൂഹത്തില്‍ ക്രൈസ്തവ കുടുംബത്തിന്റെ സവിശേഷതയെയും പ്രസക്തിയെയും കുറിച്ച് ജസ്റീസ് ഏബ്രഹാം മാത്യു കണ്ടത്തില്‍ പ്രസംഗിക്കും. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോസ് കോട്ടായില്‍, റവ. ഡോ. ഫ്രാന്‍സിസ് വട്ടുകുളം, റവ. ഡോ. ജോസ് കുറിയേടത്ത്, സിസ്റര്‍ ഡോ. റോസ് ജോസ്, ഫാ. സണ്ണി കുറ്റിക്കോട്ടായില്‍, റവ. ഡോ. ജോസ് ചിറമേല്‍, പ്രഫ. രേഖ മാത്യു (ചങ്ങനാശേരി), പ്രഫ. മേരി റെജീന (തൃശൂര്‍), റവ. ഡോ. അഗസ്റിന്‍ കല്ലേലില്‍, ഡോ. ഏബ്രഹാം ജേക്കബ് ചെത്തിപ്പുഴ (താമരശേരി) എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും. അഞ്ചിനു രാവിലെ 11.30ന് എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശം നല്‍കും.

ആധുനിക കാലഘട്ടത്തില്‍ സാമൂഹിക, സാംസ്കാരിക, അജപാലന തലങ്ങളില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെയും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ശാസ്ത്രീയ പഠനങ്ങളും ചര്‍ച്ചകളും ഉണ്ടാകും.

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മെത്രാന്‍മാരുടെ പ്രതിനിധി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, വൈദിക പ്രതിനിധി റവ. ഡോ. ജെയിംസ് പുളിയുറുംപില്‍, റവ. ഡോ. ടോണി നീലങ്കാവില്‍, സിസ്റര്‍ മരീന എന്നിവര്‍ സെമിനാറിനു നേതൃത്വം നല്കും.

സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0484-2425727, 944657 8800, 9497324768 എന്ന നമ്പറുകളി ലോ്യൃീാമഹമയമൃഹൃര @ ഴാമശഹ.രീാ എന്ന ഇമെയിലിലോ പേരു രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് എല്‍ ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.