സമര്‍പ്പിതവര്‍ഷത്തില്‍ വിശുദ്ധിയുടെ ആഘോഷം കാദോഷ് ഫെസ്റ് ഇന്ന്
Saturday, February 28, 2015 12:25 AM IST
കൊച്ചി: സമര്‍പ്പിതവര്‍ഷത്തോടനുബന്ധിച്ചു കേരള കത്തോലിക്കാ സഭ മേഖലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന വിശുദ്ധിയുടെ ആഘോഷം, കാദോഷ് ഫെസ്റ്, എറണാകുളം റീജിയന്‍ സമ്മേളനം ഇന്നു രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. ലോകത്തെ ഉണര്‍ത്താന്‍ സന്യസ്തര്‍ ഉണരണമെന്ന സന്ദേശമാണു സെമിനാര്‍ പങ്കുവയ്ക്കുന്നത്. സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെസിബിസി വൈസ് പ്രസിഡന്റ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് കൃതജ്ഞതാബലി അര്‍പ്പിക്കും.

സമര്‍പ്പിതര്‍ മൂന്നാം സഹസ്രാബ്ദത്തില്‍: പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. വിന്‍സന്റ് കുണ്ടുകുളവും, സമര്‍പ്പിതര്‍ കേരള സംസ്കാര നിര്‍മിതിയില്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ. അലക്സാണ്ടര്‍ ജേക്കബും ക്ളാസുകള്‍ നയിക്കും. ഡോ. എഡ്വേഡ് എടേഴത്ത്, സിസ്റര്‍ ലിറ്റില്‍ തെരേസ, ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രസംഗിക്കും. എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, ആലപ്പുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ സന്യസ്തര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിഎംഎസ് പ്രസിഡന്റ് ഫാ. തോമസ് മഞ്ഞക്കുന്നേല്‍, ഫാ. സിജു ഇല്ലിക്കല്‍, ഫാ. സിജോ അരിക്കാട്ട്, ഫാ. ഫ്രാന്‍സിസ് ചാന്തന്‍, ഫാ. ദേവസി ചിറയ്ക്കല്‍, ഫാ. ടോമി നമ്പ്യാംപറമ്പില്‍, ഫാ. ജോണ്‍ തലച്ചിറ, ഫാ. ഷിബു സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.