പി.വി. രാജഗോപാലിന് സ്പിരിറ്റ് ഓഫ് അസീസി അവാര്‍ഡ്
പി.വി. രാജഗോപാലിന് സ്പിരിറ്റ് ഓഫ് അസീസി അവാര്‍ഡ്
Tuesday, March 3, 2015 12:26 AM IST
അങ്കമാലി: പതിനാറാമത് ദി സ്പിരിറ്റ് ഓഫ് അസീസി നാഷണല്‍ അവാര്‍ഡിന് സാമൂഹ്യപ്രവര്‍ത്തകനായ പി.വി. രാജഗോപാല്‍ അര്‍ഹനായി. നാളെ വൈകുന്നേരം നാലിനു കറുകുറ്റി അസീസി ശാന്തികേന്ദ്രയില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റീസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിക്കുമെന്നു ഫ്രാന്‍സിസ്കന്‍ സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് ഡയലോഗ്(എഫ്സിപിഡി) ഡയറക്ടര്‍ ഫാ. കുര്യാക്കോസ് മറ്റത്തില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമാധാനം, സാമൂഹ്യനീതി, പ്രകൃതി സംരക്ഷണം, സഭൈക്യം, മതാന്തര സംവാദം, മനുഷ്യജീവന്റെ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി എഫ്സിപിഡി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാര്‍ഡ്. രാജാജി എന്ന പേരില്‍ അറിയപ്പെടുന്ന രാജഗോപാല്‍ കണ്ണൂര്‍ ജില്ലയിലെ തില്ലെങ്കരി ഗ്രാമത്തില്‍ 1948-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനു ശേഷം സാമൂഹ്യസേവനമെന്ന ലക്ഷ്യം ഉള്ളില്‍വച്ച് മഹാത്മഗാന്ധിയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു 1970-ല്‍ വടക്കേ ഇന്ത്യയിലേക്ക് കുടിയേറി. 1976 മുതല്‍ 15 വര്‍ഷത്തോളം വടക്കേ ഇന്ത്യയിലെ യുവാക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. 1993-ല്‍ ഗാന്ധി പീസ് ഫൌണ്േടഷന്റെ സെക്രട്ടറിയായും പിന്നീട് നേതൃസ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.