ദേശീയ ഗെയിംസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
ദേശീയ ഗെയിംസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
Friday, March 6, 2015 12:04 AM IST
തിരുവനന്തപുരം: നാഷണല്‍ ഗെയിംസിലെ അഴിമതി സംബന്ധിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി വി. ശിവന്‍കുട്ടി എംഎല്‍എ. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഇന്നത്തേക്കു മാറ്റി.

നാഷണല്‍ ഗെയിംസിനായി ചെലവഴിച്ച 611 കോടിയില്‍ പ്രാരംഭമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 120 കോടി 15 ലക്ഷം രൂപയുടെ അഴിമതി നടന്നതായി കാണിച്ചു മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കായികമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. കൂടാതെ എറണാകുളം, തിരുവനന്തപുരം സിബിഐ സൂപ്രണ്ടുമാര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും ഫലം ഉണ്ടാകാത്തിനാലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നു വി. ശിവന്‍കുട്ടി അറിയിച്ചു.


അതേസമയം, എറണാകുളത്തെ സിബിഐ സൂപ്രണ്ടിനു നല്‍കിയ പരാതി അന്വേഷിക്കാന്‍ അനുമതി ലഭിച്ചതായും ശിവന്‍കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.