കൊച്ചിയില്‍ 2,000 ജര്‍മന്‍ വിനോദസഞ്ചാരികള്‍
Tuesday, March 31, 2015 12:45 AM IST
നെടുമ്പാശേരി: ഐഡസോള്‍ എന്ന ജര്‍മന്‍ ആഡംബരക്കപ്പലിലും ബര്‍ലിന്‍ എയറിന്റെ മൂന്നു വിമാനങ്ങളിലുമായി 2,000 ജര്‍മന്‍ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തി.

വിവിധ ഭൂഖണ്ഡങ്ങള്‍ താണ്ടി സമുദ്രസഞ്ചാരം കഴിഞ്ഞെത്തുന്നവരെ വിമാനത്തില്‍ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുപോകാനും കപ്പല്‍യാത്രയില്‍ പങ്കുചേരാന്‍ പുതുതായി എത്തുന്നവരെ തുറമുഖനഗരത്തില്‍ എത്തിക്കുന്നതിനുമുള്ള ക്രൂസ് ലൈനുകളുടെ ടേണ്‍ എറൌണ്ട് സംവിധാനത്തിലൂടെയാണ് ഇവരെ കൊണ്ടുവന്നത്. 1,000 വിനോദസഞ്ചാരികളെ കപ്പലില്‍ കഴിഞ്ഞ ശനിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിച്ചു. 1,000 വിനോദസഞ്ചാരികളെ ഫ്ളൈറ്റുകളില്‍ കൊച്ചി വിമാനത്താവളത്തില്‍ കൊണ്ടിറക്കി. കപ്പല്‍യാത്ര കഴിഞ്ഞെത്തിയവരെ ഇന്നലെ വിമാനത്തില്‍ തിരിച്ചുകൊണ്ടുപോയി. വിമാനത്തില്‍ വന്ന വിനോദസഞ്ചാരികളെ കൊച്ചി തുറമുഖത്ത് അടുത്തിരുന്ന കപ്പലില്‍ കയറ്റിക്കൊണ്ടുപോയി.


വിദേശ വിനോദസഞ്ചാരികളുടെ സൌകര്യം മുന്‍നിര്‍ത്തി വിമാനത്താവളത്തിലും തുറമുഖത്തും പ്രത്യേക ക്രമീകരണം ചെയ്തിരുന്നു. കസ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ എളുപ്പത്തിലാക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിനോദസഞ്ചാരികളെ കേരളീയ സാംസ്കാരികത്തനിമയില്‍ തിലകം ചാര്‍ത്തി വാദ്യമേളങ്ങളോടെയാണ് വരവേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.