വിദ്യാര്‍ഥികള്‍ അറിവിനൊപ്പം കഴിവുകള്‍ ആര്‍ജിക്കണം: എംജി വൈസ് ചാന്‍സലര്‍
Tuesday, March 31, 2015 12:53 AM IST
കോട്ടയം: വിദ്യാര്‍ഥികള്‍ അറിവിനോടൊപ്പം കഴിവുകള്‍ ആര്‍ജിക്കാന്‍ ശ്രദ്ധിക്കണമെന്നു എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍. അറിവും, കഴിവും സമന്വയിക്കുമ്പോള്‍ മികവിലേക്കുള്ള വാതായനം തുറക്കുമെന്നും വിസി പറഞ്ഞു. എംജി യൂണിവേഴ്സിറ്റി യൂവജനോത്സവ വിജയികള്‍ക്കും ബെസ്റ് കോളജ് മാഗസിനും ഉള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ വിനീത, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. എറണാകുളം മഹാരാജാസ് കോളജ്, പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ്, പാമ്പാടി ആര്‍ഐടി എന്നീ കോളജുകള്‍ക്കാണ് ബെസ്റ് കോളജ് മാഗസിന്‍ അവാര്‍ഡുകള്‍ ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.